Quantcast

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ ഡ്രോണുകളുടെ വർണ്ണവിസ്മയം

2,000 ഡ്രോണുകളാണ് പ്രദർശനവുമായി അണിനിരന്നത്

MediaOne Logo

Web Desk

  • Published:

    27 Feb 2023 10:23 AM IST

Kuwait Drone display
X

കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡ്രോണുകളുടെ വർണ്ണാഭമായ പ്രദർശനം. അറേബ്യൻ ഗൾഫ് സ്ട്രീറ്റിന് സമീപത്തെ ഗ്രീൻ ഐലൻഡിൽ 2,000 ഡ്രോണുകളാണ് പ്രദർശനവുമായി അണിനിരന്നത്.

ലൈറ്റ് പോർട്രെയ്റ്റുകൾ ഉൾപ്പെടെയുള്ള പ്രദർശനത്തിൽ അമീറിന്റെയും കിരീടാവകാശിയുടേയും മുഖങ്ങൾ ആകാശത്ത് തെളിഞ്ഞു. രാജ്യത്തെ ചരിത്രപ്രധാനമായ ലാൻഡ്മാർക്കുകളും കുവൈത്തിന്റെ മരുഭൂമിയും പരമ്പരാഗത മുത്തുകളും പ്രദർശനങ്ങളിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദേശീയ-വിമോചന ആഘോഷങ്ങളുടെ ഭാഗമായി ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു.





TAGS :

Next Story