130 ടീമുകൾ പങ്കെടുത്ത ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു
അജ്പാകിന്റെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. 130 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലോവർ ഇന്റർ മീഡിയറ്റ്, ഇന്റർമീഡിയറ്റ്, അഡ്വാൻസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
അഡ്വാൻസ് വിഭാഗത്തിൽ ടോണി, നസീബ് ടീമും ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് സനൂജ് , റിനു വർഗീസ് ടീമും ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അബ്ദുൽ ഹസ്സൻ, സാദിഖ് ഹമീദ് ടീമും കിരീടം നേടി. രാജീവ് നടുവിലെമുറി, ലിബു പായിപ്പാട്, രാഹുൽ ദേവ്, ബാബു പനമ്പള്ളി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Next Story
Adjust Story Font
16

