Quantcast

'ചന്ദ്രൻ ചുവപ്പണിയും'; കുവൈത്തിൽ ഇന്ന് രാത്രി പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും

രാത്രി 8 മണിക്ക് ഗ്രഹണ നമസ്‌കാരം നടത്താൻ ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    7 Sept 2025 2:43 PM IST

ചന്ദ്രൻ ചുവപ്പണിയും; കുവൈത്തിൽ ഇന്ന് രാത്രി പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് രാത്രി പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ജനങ്ങൾ. വൈകുന്നേരം 6:28ന് ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കുന്നതോടെ ഗ്രഹണം ആരംഭിക്കും. രാത്രി 9:11 ന് പൂർണ ഗ്രഹണത്തിന്റെ പാരമ്യത്തിലെത്തും, തുടർന്ന് 11:55 ഓടെ ഗ്രഹണം അവസാനിക്കും.

മൊത്തം അഞ്ച് മണിക്കൂറും 27 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസത്തിൽ, പൂർണ ഗ്രഹണഘട്ടം ഒരു മണിക്കൂറും 22 മിനിറ്റും ഉണ്ടാകും. ഗ്രഹണ സമയത്ത് ചന്ദ്രൻ പതിവായി കാണുന്ന വെളുത്ത നിറം നഷ്ടപ്പെട്ട് ചുവപ്പ് നിറം കൈക്കൊള്ളും. ഈ പ്രത്യേക അവസരത്തിൽ, കുവൈത്തിലെ ഇസ്ലാമിക കാര്യ മന്ത്രാലയം രാത്രി 8 മണിക്ക് ഗ്രഹണ നമസ്‌കാരം നടത്താൻ ഇമാമുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചന്ദ്രഗ്രഹണം ശാസ്ത്രജ്ഞർക്ക് ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ഒരു വിലയേറിയ അവസരം കൂടിയാണ് നൽകുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറവും തിളക്കവും നിരീക്ഷിച്ച് എയ്റോസോളുകൾ, വാതകങ്ങൾ, അഗ്‌നിപർവ്വത ചാരം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർക്ക് സാധിക്കും. കൂടാതെ, പൂർണ ഗ്രഹണസമയത്ത് ചന്ദ്രോപരിതലം ഒരു മണിക്കൂറിനുള്ളിൽ 100 ഡിഗ്രി സെൽഷ്യസിലധികം തണുക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ശാസ്ത്രജ്ഞർക്ക് ചന്ദ്രോപരിതലത്തിലെ മണ്ണിന്റെയും പാറകളുടെയും താപഗുണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

TAGS :

Next Story