Quantcast

കുവൈത്ത് എയർവേയ്സ് വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

കുവൈത്തിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട കെ. യു. 117 വിമാനത്തിലാണ് യാത്രക്കാരി പ്രസവിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-22 19:31:21.0

Published:

22 Aug 2022 11:39 PM IST

കുവൈത്ത് എയർവേയ്സ് വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി
X

കുവൈത്ത് എയർവേയ്സ് വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഞായറാഴ്ച കുവൈത്തിൽ നിന്നും ന്യൂർക്കിലേക്ക് പുറപ്പെട്ട കെ. യു. 117 വിമാനത്തിലാണ് യാത്രക്കാരി പ്രസവിച്ചത്.

ഫ്ലൈറ്റ് ക്യാപ്റ്റൻ അബ്ദുൽ വഹാബ് അൽഗാനിമിന്റെ നേതൃത്വത്തിൽ വിമാനജീവനക്കാർ അടിയന്തിര സാഹചര്യം വിദഗ്ദമായി കൈകാര്യം ചെയ്തതായും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും കുവൈത്ത് എയർവെയ്‌സ് ട്വിറ്ററിൽ അറിയിച്ചു.

ജീവനക്കാർക്ക് നൽകി വരുന്ന സംയോജിത പരിശീലനം അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതായി കമ്പനി അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുവൈത്ത് എയർവെയ്‌സ് വിമാനത്തിൽ സമാന സംഭവം ഉണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് ഫിലിപ്പൈൻസ് യുവതിയും യാത്രക്കിടെ കുഞ്ഞിന് ജന്മം നൽകിയിരുന്നു .



TAGS :

Next Story