Quantcast

കുവൈത്തിൽ മന്ത്രവാദവും തട്ടിപ്പും നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു

MediaOne Logo

Web Desk

  • Published:

    7 Sept 2023 1:23 AM IST

Witchcraft in Kuwait
X

കുവൈത്തിൽ മന്ത്രവാദവും തട്ടിപ്പും നടത്തിയ ആഫ്രിക്കന്‍ യുവാവിനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റു ചെയ്തു.

വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നും മന്ത്രവാദ, ആഭിചാര വസ്തുക്കൾ പിടിച്ചിടുത്തു.

തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍ നിന്നും സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

TAGS :

Next Story