അടൂർ എൻആർഐ ഫോറം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം

കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം മംഗഫ് കലാസദൻ ഹാളിൽ നടത്തി. ഫാ. ജോമോൻ ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെസി ബിജു അധ്യക്ഷത വഹിച്ചു. ജറനൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതം പറഞ്ഞു. സമീർ മുഹമ്മദ് കൊക്കൂർ റമദാൻ സന്ദേശവും, വിബീഷ് തിക്കോടി മത സൗഹാർദ്ദ സന്ദേശം നൽകി. ഉപദേശക സമിതി ചെയർമാൻ ബിജോ പി ബാബു, ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ, മാത്യൂസ് ഉമ്മൻ, അനു. പി. രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കായിക വിഭാഗം കൺവീനർ ബിനു ജോണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
Next Story
Adjust Story Font
16

