Quantcast

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

ഫാദർ ജോമോൻ ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    25 March 2025 1:53 PM IST

Adoor NRI Forum Kuwait Chapter Iftar meet
X

കുവൈത്ത് സിറ്റി: മംഗഫ് കലാസദൻ ഹാളിൽ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫാദർ ജോമോൻ ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമദാൻ സന്ദേശം നൽകി. മത സൗഹാർദ സന്ദേശം വിബീഷ് തിക്കോടി അവതരിപ്പിച്ചു.

ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു, ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിതാ വിഭാഗം കൺവീനർ ആശ ശമുവേൽ, മാത്യൂസ് ഉമ്മൻ, അനു പി. രാജൻ, ബിജു ഡാനിയേൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതവും കായിക വിഭാഗം കൺവീനർ ബിനു ജോണി നന്ദിയും പറഞ്ഞു.

TAGS :

Next Story