കുവൈത്തിലേക്ക് അമേരിക്കന്‍ സൈനിക സംഘം എത്തുന്നു
അടുത്ത വസന്തകാലം വരെ സംഘം കുവൈത്തില്‍ ഉണ്ടാകും

കുവൈത്തിലേക്ക് അമേരിക്കന്‍ സൈനിക സംഘം എത്തുന്നു. മിഡിൽ ഈസ്റ്റിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനും സൈനിക വിഭാഗങ്ങളെ പിന്തുണയ്ക്കാനുമാണ് യുഎസ് നാഷണൽ ഗാർഡ് സേന സംഘം കുവൈത്തിലെത്തുന്നതെന്ന് യുഎസ് നാഷണൽ ഗാര്‍ഡ് 155 ഇൻഫൻട്രി ബറ്റാലിയന്‍ കമാൻഡർ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് ക്വറൻസ് പറഞ്ഞു.
അടുത്ത വസന്തകാലം വരെ സംഘം കുവൈത്തില്‍ ഉണ്ടാകും. അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. കുവൈത്തില്‍ 4000 അമേരിക്കന്‍ സൈനികരാണ് നിലവിലുള്ളത്.
Next Story
Adjust Story Font
16

