Quantcast

കുവൈത്തിലേക്ക് കടല്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    4 Sept 2023 1:54 AM IST

An attempt to Smuggle drugs into Kuwait
X

കുവൈത്തിലേക്ക് കടല്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയത്.കടല്‍ വഴി ലഹരി മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പടെ 8 പേരടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനയിൽ പിടികൂടിയത്.

പ്രതികളില്‍ നിന്നും 140 കിലോ ഹഷീഷും പത്ത് ലക്ഷം കാപ്റ്റഗൺ ഗുളികകളും പിടിച്ചിടുത്തു. മറ്റ് വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ന്മാരെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു.

TAGS :

Next Story