Quantcast

ആപ്പിള്‍ പേ സേവനം കുവൈത്തിലും; അധികൃതര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    28 Jun 2022 9:22 AM IST

ആപ്പിള്‍ പേ സേവനം കുവൈത്തിലും;   അധികൃതര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്
X

കുവൈത്തില്‍ ആപ്പിള്‍ കമ്പനിയുടെ വാലറ്റ് സേവനമായ ആപ്പിള്‍ പേ ആരംഭിക്കുന്നതിന് അധികൃതര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്‍കോര്‍പറേഷനും കുവൈത്ത് ധനമന്ത്രാലയവും ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ അതോറിറ്റിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആപ്പിള്‍ പേ സംവിധാനം ആരംഭിക്കാന്‍ അധികൃതര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്.

രാജ്യത്ത് സേവനം ആരംഭിക്കുന്നതിനുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങള്‍ ധനമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ പരിഹരിച്ചതായും സമീപ ഭാവിയില്‍ തന്നെ സേവനം ആരംഭിക്കുമെന്നും അല്‍ ജരീദാ പത്രം റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story