Quantcast

കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്ന് മുതൽ പൂർണമായും അടച്ചിടും

MediaOne Logo

Web Desk

  • Published:

    4 Dec 2025 4:58 PM IST

കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്ന് മുതൽ പൂർണമായും അടച്ചിടും
X

കുവൈത്ത് സിറ്റി: കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6:00 മണി മുതൽ ഞായറാഴ്ച രാവിലെ 6:00 മണി വരെ സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് സമീപമുള്ള ഇന്റർസെക്ഷൻ മുതൽ അമീരി ഹോസ്പിറ്റലിലേക്കുള്ള ഇന്റർസെക്ഷൻ വരെയുള്ള റോഡാണ് അടച്ചിടുക. ഗതാഗത, ഓപ്പറേഷൻസ് സെക്ടറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. എല്ലാ യാത്രക്കാരും ഈ ദിവസങ്ങളിൽ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും, ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഗതാഗത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

TAGS :

Next Story