Quantcast

ലോകകപ്പ് വിജയം ആഘോഷമാക്കി കുവൈത്തിലെ അർജന്റീന ഫാൻസ്

MediaOne Logo

Web Desk

  • Published:

    23 Dec 2022 8:28 AM GMT

ലോകകപ്പ് വിജയം ആഘോഷമാക്കി   കുവൈത്തിലെ അർജന്റീന ഫാൻസ്
X

ലോകകപ്പ് വിജയം ആഘോഷമാക്കി കുവൈത്തിലെ അർജന്റീന ഫാൻസ് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. കേക്ക് മുറിച്ചും പായസവും ലഡുവും വിതരണം ചെയ്തുമാണ് 36 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ലോകകിരീടനേട്ടം ആരാധകർ ആഘോഷിച്ചത്.

ടീമിന്റെ ഫൈനലിലേക്കുള്ള വിജയ വഴിയെ അനുസ്മരിക്കുന്ന വീഡിയോ പ്രദർശനവും നടന്നു. കുട്ടികൾ ഉൾപ്പെടെ നൂറുക്കണക്കിന് അർജന്റീന ആരാധകരാണ് ഒത്തു കൂടിയത്. ഷാഹുൽ ബേപ്പൂർ, മൻസൂർ കുന്നത്തേരി, റഫീഖ് ബാബു, ഹബീബുള്ള മുറ്റിച്ചൂർ, മുബാറക്ക് കാമ്പ്രത്ത് എന്നിവർ സംസാരിച്ചു.

TAGS :

Next Story