കുവൈത്തിനെതിരായ ആക്രമണം; ഇറാൻ അംബാസഡറെ വീണ്ടും വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം
രാജ്യത്തെ ലക്ഷ്യമിട്ട എല്ലാ ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നതായി മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസീസ് അൽ-ദെയ്‌ഹാനി ഇറാൻ അംബാസഡർ മുഹമ്മദ് തൗതൂഞ്ചിക്ക് ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തി. കുവൈത്തിനെ ലക്ഷ്യമിട്ട എല്ലാ ആക്രമണങ്ങളെയും രാജ്യം ശക്തമായി അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ മേഖലയുടെ സുരക്ഷക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും കുവൈത്ത് വ്യക്തമാക്കി.
Next Story
Adjust Story Font
16

