Quantcast

സബ്‌സിഡി ഡീസല്‍ മോഷ്ടിക്കുവാനുള്ള ശ്രമം; കുവൈത്തില്‍ വിദേശികൾ പിടിയിൽ

MediaOne Logo

Web Desk

  • Published:

    5 Aug 2023 3:58 AM IST

Arrest in Kuwait
X

കുവൈത്തില്‍ നിന്ന് സബ്‌സിഡി ഡീസല്‍ മോഷ്ടിക്കുവാനുള്ള ശ്രമം പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് മൂന്ന് വിദേശികളെ പിടികൂടിയത്.

പ്രതികള്‍ അറബ് വംശജരാണ്. കള്ളക്കടത്ത് നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പ്രദേശിക മാധ്യമമായ അൽ റായ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു നിന്ന് പെട്രോളിയും ഉത്പന്നങ്ങളും മറ്റ് കെമിക്കലുകളും കയറ്റുമതി ചെയ്യുന്നതില്‍ കര്‍ശനമായ നിയന്ത്രണമാണുള്ളത്.

ഇത്തരം സാധനങ്ങള്‍ കയറ്റുമതി ചെയ്യുവാന്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങണം.തുടര്‍ന്ന് ഇതിന് അംഗീകാരമുള്ള കമ്പനികളിലൂടെ മാത്രം നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് നിയമം. അറസ്റ്റു ചെയ്ത പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

TAGS :

Next Story