കുവൈറ്റ്: പാർപ്പിട മേഖലകളിൽ കെട്ടിടങ്ങളുടെ ബേസ്‌മെന്റ് വാടകക്ക് നൽകുന്നതിനെതിരെ നടപടി കർശനമാക്കും
നിയമലംഘനം കണ്ടെത്തിയാല്‍ കെട്ടിട സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും അധികൃതര്‍

കുവൈറ്റിലെ പാർപ്പിട മേഖലകളിൽ കെട്ടിടങ്ങളുടെ ബേസ്മെന്റ് വാടകയ്ക്ക് നൽകുന്നതിനെതിരെ നടപടി കർശനമാക്കാന്‍ അധികൃതര്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ബേസ്മെന്റ് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കെട്ടിട സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കെട്ടിടങ്ങളുടെ ബേസ്മെന്റുകളില്‍ വാഹന പാര്‍ക്കിംഗിന് സൗകര്യം ഒരുക്കണമെന്നാണ് ചട്ടം. ഇത് വ്യാപകമായി ലംഘിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ബേസ്മെൻറ് യഥാര്‍ത്ഥ രീതിയിലേക്ക് മാറ്റിയില്ലെങ്കില്‍ കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മുന്‍സിപ്പല്‍ കെട്ടിട ലൈസന്‍സ് വിഭാഗം മേധാവി അയ്ദ് അൽ ഖഹ്താനി അറിയിച്ചു.
നിയമാനുസൃതം പാര്‍ക്കിംഗിന് മാറ്റിവെക്കേണ്ട സ്ഥലങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും വാടകക്ക് നല്‍കുകയും ചെയ്യുന്നതാണ് തമാസസ്ഥലത്തെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതരുടെ വിലയിരുത്തല്‍. രാജ്യത്തെ വലിയൊരു ശതമാനം റസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളുടേയും ബേസ്മെന്റുകള്‍ പാര്‍ക്കിംഗ് ആവശ്യത്തിനെല്ലാതെയാണ് ഉപയോഗിക്കുന്നത്. അതിനിടെ വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം ഫീല്‍ഡ് പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു
Adjust Story Font
16

