കുവൈത്തിൽ ഓട്ടോമാറ്റിക് വാഹന പരിശോധന കേന്ദ്രങ്ങൾ വരുന്നു
കാര്യക്ഷമത വർധിപ്പിക്കുന്നതിനും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓട്ടോമാറ്റിക് വാഹന പരിശോധന സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. സാങ്കേതിക പരിശോധനാ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ പുതിയ പരിശോധനാ കേന്ദ്രത്തിൽ ഈ സംവിധാനം ഉടൻ ആരംഭിക്കും. മനുഷ്യ ഇടപെടലുകളില്ലാതെ സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഫോർ ടെക്‌നിക്കൽ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ നിമ്രാൻ പറഞ്ഞു. കാര്യക്ഷമത വർധിപ്പിക്കുന്നതിനും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് അദ്ദേഹം വിശദീകരിച്ചു.
റോഡ് ഉപയോക്താക്കൾക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ലൈസൻസ് തടയുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഒരു മാസം 1,06,000 ത്തിലധികം വാഹനങ്ങൾ പരിശോധിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 2,389 വാഹനങ്ങൾ സ്ക്രാപ്പാക്കുകയും ചെയ്തു.
Adjust Story Font
16

