Quantcast

അവന്ത് ഗാർഡ് ഷോർട്ട് ഫിലിം മത്സര രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് മീഡിയവൺ കുവൈത്താണ് അവന്ത് ഗാർഡ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്‌

MediaOne Logo

Web Desk

  • Published:

    15 Oct 2021 4:49 PM GMT

അവന്ത് ഗാർഡ് ഷോർട്ട് ഫിലിം മത്സര രജിസ്ട്രേഷൻ ആരംഭിച്ചു
X

ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ60ാം വാർഷികത്തോടനുബന്ധിച്ച് മീഡിയവൺ കുവൈത്ത് സംഘടിപ്പിക്കുന്ന അവന്ത് ഗാർഡ് ഷോർട്ട് ഫിലിം മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവാസം വിഷയമാകുന്ന അഞ്ചു മിനുട്ട് വരെ ദൈർഘ്യമുള്ള സിനിമകളാണ് മത്സരത്തിനായി പരിഗണിക്കുക.ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ അവന്ത് ഗാർഡിന്റെ പോസ്റ്റർ പ്രകാശനം അംബാസഡർ സിബി ജോർജ്ജ് നിർവഹിച്ചു. പരിപാടിക്ക് എല്ലാവിധ ആശംസയും നേരുന്നതായി അംബാസഡർ അറിയിച്ചു. മീഡിയവൺ കുവൈത്ത് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ശരീഫ് പി.ടി, ഫിറോസ് ഹമീദ്, ഫൈസൽ കെ.വി, മംഗോ ഹൈപ്പർ ഡയറക്ടർമാരായ അനസ് അബൂബക്കർ, മൻസൂർ മൂസ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഡിസംബർ ആദ്യവാരത്തിൽ നടക്കുന്ന മത്സരത്തിൽ 'പ്രവാസം' എന്ന പ്രമേയത്തിൽ മലയാളത്തിൽ നിർമിച്ച അഞ്ചു മിനിറ്റിൽ കവിയാത്ത ചിത്രങ്ങളാണ് പരിഗണിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31നു മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

പ്രമുഖ ചലച്ചിത്ര സംവിധായകരും സാങ്കേതികപ്രവർത്തകരും ഉൾപ്പെട്ട ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുക. മീഡിയവൺ ഫേസ്ബുക്ക് പേജിലെ ലൈക്കും ഷെയറും അടിസ്ഥാനമാക്കി പ്രേക്ഷക പ്രീതിയുള്ള ചിത്രത്തിനു പ്രത്യേക പുരസ്‌കാരവും ഗൾഫിൽ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവക്ക് പ്രവാസി ചിത്ര പുരസ്‌കാരവും നൽകും. സാമൂഹ്യമാധ്യമങ്ങളിൽ നേരത്തെ അപ്ലോഡ് ചെയ്ത സിനിമകൾ മത്സരത്തിനായി പരിഗണിക്കില്ല. നവംബർ 30 ആണ് ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയ്യതി.

TAGS :

Next Story