Quantcast

പൗരന്‍മാരും പ്രവാസികളുമായ 15 ലക്ഷം പേരുടെ ബയോമെട്രിക് റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി

MediaOne Logo

Web Desk

  • Published:

    23 Sept 2023 3:24 AM IST

Biometric registration
X

കുവൈത്ത് പൗരന്‍മാരും പ്രവാസികളുമായ 15 ലക്ഷം പേരുടെ ബയോമെട്രിക് റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രാദേശിക മാധ്യമമായ അൽഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 130 ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയത്.

നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് മാളുകളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു.രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ബയോമെട്രിക് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

സഹൽ ആപ്പ് വഴിയും , മെറ്റാ പ്ലാറ്റ്‌ഫോം വഴിയുമാണ്‌ ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യേണ്ടത്.

അടുത്ത വര്‍ഷത്തോടെ രാജ്യത്ത് താമസിക്കുന്ന മുഴുവൻ പേരുടെയും ബയോമെട്രിക് വിവരങ്ങള്‍ പൂർത്തിയാക്കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

TAGS :

Next Story