കുവൈത്തില്‍ കര- വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീങ് തുടങ്ങി
18 വയസിന് മുകളിലുള്ള സ്വദേശികളും പ്രവാസികളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് സ്കാനിങ്ങിന് വിധേയമാകണം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര- വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീങ് ആരംഭിച്ചതായി അഭ്യന്തര മന്ത്രാലയം. 18 വയസിന് മുകളിൽ പ്രായമുള്ള സ്വദേശികളും പ്രവാസികളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് സ്കാനിങ്ങിന് വിധേയമാകണമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
കണ്ണുകളും മുഖവും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളുമാണ് കര- വ്യോമ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ളത്.
അതിനിടെ യാത്രയ്‌ക്ക് മുമ്പായി ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജഹ്‌റ, അലി സബാഹ് അൽ സാലം, വെസ്റ്റ് മിഷ്‌റഫ്, ഫർവാനിയ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങൾ തുറന്നതായി അധികൃതര്‍ അറിയിച്ചു.
പുതിയ സംവിധാനം നടപ്പിലായാതോടെ അതിര്‍ത്തികളില്‍ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ എൻട്രി, എക്‌സിറ്റ് നടപടിക്രമങ്ങൾ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാനും സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16

