അർബുദ ബോധവത്ക്കരണം വഴി മരണനിരക്ക് കുറയ്ക്കാനും റിക്കവറി നിരക്ക് വർദ്ധിപ്പിക്കാനും സാധിക്കും: ഡോ. ഖാലിദ് അൽ സ്വാലിഹ്
സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങളും അടുത്തകാലത്തായി രാജ്യത്ത് കൂടി വരുന്നതായി അൽ സ്വാലിഹ്

അർബുദ ബോധവത്ക്കരണം വഴി മരണനിരക്ക് കുറയ്ക്കാനും റിക്കവറി നിരക്ക് 95 ശതമാനം വരെ വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് കുവൈത്ത് ക്യാൻസർ അവേയർനെസ് നേഷൻ ചെയർമാൻ ഡോ. ഖാലിദ് അൽ സ്വാലിഹ്. 'അർബുദ ബോധവത്കരണവും മാർഗങ്ങളും മികച്ച ചികിത്സാ രീതികളും' എന്ന തലക്കെട്ടിൽ സബാ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണുള്ളത്. അർബുദരോഗത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെ കാൻസർ നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ. ഖാലിദ് അൽ സ്വാലിഹ് പറഞ്ഞു. കുവൈത്തിലെ പ്രതിവർഷ മരണ നിരക്കിന്റെ 25 ശതമാനവും പുകവലി മൂലമാണ്. അതോടപ്പം വൻകുടലിനെ ബാധിക്കുന്ന അർബുദങ്ങളും കുവൈത്തിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങളും അടുത്തകാലത്തായി രാജ്യത്ത് കൂടി വരുന്നതായി അൽ സ്വാലിഹ് പറഞ്ഞു. 2010 നും 2019 നും ഇടയിൽ സംഘടന നടത്തിയ ബോധവത്ക്കരണം വഴി ഒന്നേകാൽ ലക്ഷത്തോളം ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ സ്വയം സ്തന പരിശോധന നടത്തുന്നതിന് പരിശീലിപ്പിക്കാൻ കഴിഞ്ഞതായി സിഎഎൻ ബോർഡ് അംഗം ഡോ.ഹുസ്സ അൽ-ഷഹീൻ ചൂണ്ടിക്കാട്ടി . സ്താനാർബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ 90 മുതൽ 95 ശതമാനം വരെ വീണ്ടെടുക്കൽ നിരക്ക് കൈവരിക്കാനാകും. മോണയിലും വായിലും കാൻസറിന് കാരണമാകുന്ന മുഴകളെ തിരിച്ചറിയുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ദന്തഡോക്ടർമാർക്കും നഴ്‌സുമാർക്കും പരിശീലനം ആരംഭിക്കുമെന്ന് ഡോക്ടർ ഷഹീൻ പറഞ്ഞു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ മാമോഗ്രാം പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്നും അവർ പറഞ്ഞു.
Cancer awareness can reduce mortality and increase recovery rate: Dr. Khalid Al-Swalih
Adjust Story Font
16

