Quantcast

കുവൈത്തില്‍ ബാങ്കുകള്‍ക്ക് വീണ്ടും സമ്മാന നറുക്കെടുപ്പ് നടത്താന്‍ അനുമതി

പുതിയ ഭരണ നിയന്ത്രണ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് അനുമതി

MediaOne Logo

Web Desk

  • Published:

    15 Jan 2026 9:01 PM IST

കുവൈത്തില്‍ ബാങ്കുകള്‍ക്ക് വീണ്ടും സമ്മാന നറുക്കെടുപ്പ് നടത്താന്‍ അനുമതി
X

കുവൈത്ത് സിറ്റി: ഒരു ഇടവേളയ്ക്ക് ശേഷം കുവൈത്തില്‍ ബാങ്കുകള്‍ക്ക് വീണ്ടും സമ്മാന നറുക്കെടുപ്പ് നടത്താന്‍ അനുമതി. ഇത് സംബന്ധിച്ച നിര്‍ദേശം കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുതാര്യതയും നീതിയും ഉറപ്പാക്കുന്ന പുതിയ ഭരണ നിയന്ത്രണ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് സമ്മാന നറുക്കെടുപ്പ് പദ്ധതികള്‍ പുനരാരംഭിക്കാന്‍ സെൻട്രൽ ബാങ്ക് അനുമതി നല്‍കിയത്. ബന്ധപ്പെട്ട അധികാരികളുടെ നിയമ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ സംയോജിത സംവിധാനം ബാങ്കുകള്‍ നടപ്പാക്കിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു.

എല്ലാ നറുക്കെടുപ്പുകള്‍ക്കും ഏകീകൃത ഭരണ ഓഡിറ്റ് ചട്ടക്കൂട് കൊണ്ടുവന്ന് നീതി ഉറപ്പാക്കും എന്നും വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയോടെ ചില അക്കൗണ്ടുകളും ബാങ്കിംഗ് ഉല്‍പന്നങ്ങളുമാണ് സമ്മാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുതാര്യത ശക്തിപ്പെടുത്തുന്നതിനായി 2025 ഒക്ടോബര്‍ മുതല്‍ 2026 ജനുവരി വരെ ബാങ്കുകള്‍ ആഭ്യന്തര നടപടിക്രമങ്ങള്‍ പുതുക്കിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ സമ്മാനങ്ങള്‍ക്കും ബാഹ്യ ഓഡിറ്റ് പരിശോധന നിര്‍ബന്ധമാക്കിയതോടൊപ്പം ആന്തരിക ഓഡിറ്റ് നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story