Quantcast

കുവൈത്തിൽ കൊളസ്‌ട്രോൾ രോഗികൾ വർധിച്ചതായി റിപ്പോർട്ട്

രാജ്യത്ത് 20 ശതമാനത്തിലേറെ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരുണ്ടെന്നാണ് കണക്കുകൾ

MediaOne Logo

Web Desk

  • Published:

    20 Oct 2023 7:25 PM GMT

Cholesterol patients reported to have increased in Kuwait
X

കുവൈത്തിൽ കൊളസ്‌ട്രോൾ രോഗികൾ വർധിച്ചതായി റിപ്പോർട്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച,കൊളസ്‌ട്രോൾ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് റിപ്പോർട്ടുകൾവെളിപ്പെടുത്തിയത്.

രാജ്യത്ത് 20 ശതമാനത്തിലേറെ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ-അവൈഷ് പറഞ്ഞു. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുടെ ഫലമായി ചീത്ത കൊളസ്ട്രോളിന്റെ അളവും ഉയർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ഫുഡ് ഉൾപ്പെടെ തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവുമാണ് ആളുകളെ ഹൃദോഗികളാക്കി മാറ്റുന്ന പ്രധാന ഘടകങ്ങൾ. നവംബർ മുതൽ അടുത്ത ഏഴ് മാസം രാജ്യത്തുടനീളം മൊബൈൽ ഹൃദ്രോഗ ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കും.

സഹകരണ സംഘങ്ങൾ, വാണിജ്യ മാളുകൾ, സ്‌കൂളുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റുകൾ സ്ഥാപിക്കും. മൊബൈൽ യൂണിറ്റുകൾ വഴി പ്രതിമാസം 400 മുതൽ 500 വരെ ആളുകൾക്ക് സർവീസുകൾ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. അൽ-അവൈഷ് പറഞ്ഞു.

TAGS :

Next Story