കുവൈത്തിൽ മാതൃസഭാ വർഷാചരണത്തിനു തുടക്കം

മാതൃസഭാ വർഷാചരണത്തിനു തുടക്കം കുറിച്ച് കുവൈത്ത് SMCA. സിറോ മലബാർ സഭയുടെ ഹയരാർക്കി രൂപീകൃതമായതിന്റെ നൂറാം വർഷമാണ് മാതൃസഭാവർഷമായി ആചരിക്കുന്നത്.
മാതൃസഭാവർഷ പ്രഖ്യാപനവും വിളംബര പ്രകാശനവും സിറോ മലബാർ സഭ അദിലാബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിർവഹിച്ചു. ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ അനുഗ്രഹ സന്ദേശം നൽകി. സുനിൽ റാപ്പുഴ ചടങ്ങ് നിയന്ത്രിച്ചു.
ബിനു പി ഗ്രിഗറി, ജിജിൽ മാത്യു, ഇമ്മനുവേൽ റോഷൻ ജൈബി എന്നിവർ ആശംസകൾ നേര്‍ന്നു. മാർത്തോമാ തീർഥാടനം, ലിട്ടർജിക്കൽ സെമിനാർ, ബൈബിൾ പഠനക്ലാസുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story
Adjust Story Font
16