Quantcast

കുവൈത്ത് സൂഖ് ഷാർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി

MediaOne Logo

Web Desk

  • Published:

    28 July 2023 3:13 AM IST

Cruiser boat sinks in Kuwait
X

കുവൈത്ത് സൂഖ് ഷാർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമും ആളുകളെ രക്ഷപ്പെടുത്തി.

24 അടി നീളമുള്ള ക്രൂയിസറാണ് അപകടത്തിൽപെട്ടത്. വിവരം ലഭിച്ച ഉടനെ ഷുവൈഖ് മറൈൻ ഫയർ സ്റ്റേഷനിലേക്ക് നിർദേശം നൽകുകയും സംഘം എത്തി ആളുകളെ രക്ഷപ്പെടുത്തുകയുമായിരുന്നു എന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

TAGS :

Next Story