Quantcast

കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

MediaOne Logo

Web Desk

  • Published:

    5 Sept 2021 10:44 PM IST

കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി
X

കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത് .വിദേശരാജ്യത്തു നിന്ന്കു കുവൈത്തിലെത്തിയ യാത്രക്കാരന് ഡെൽറ്റ വകഭേദം കണ്ടെത്തിയെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കോവിഡ്‌ എമർജൻസി കമ്മിറ്റി അധ്യക്ഷൻ ഡോ. ഖാലിദ്‌ അൽ ജാറല്ല ട്വീറ്റ് ചെയ്തിരുന്നു. യാത്രക്കാരൻ ഏതു രാജ്യക്കാരനാണെന്നോ ഏതു രാജ്യത്ത് നിന്നോ വ്യക്തമാക്കാതെ ഉള്ള ട്വീറ്റ് ഏറെ ആശങ്കക്ക് ഇടയാക്കിയിരുന്നു .

ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഈജിപ്തിൽ നിന്നോ വന്ന യാത്രക്കാരനായിരിക്കും രോഗബാധിതൻ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ പ്രവേശന അനുമതി നൽകിയതിനു എതിരെ കമന്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് യാത്രക്കാരൻ കുവൈത്ത് പൗരനാണെന്നും തുർക്കിയിൽ നിന്നാണ് കുവൈത്തിലേക്ക് വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത് .

TAGS :

Next Story