Quantcast

താമസരേഖകൾ ഇല്ലാത്ത മഡഗാസ്‌ക്കർ പൗരന്മാരെ കുവൈത്ത് നാടുകടത്തി

താമസ നിയമലംഘനത്തിന് അറസ്റ്റിലായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 118 മഡഗാസ്കർ പൗരന്മാരെയാണ് നാടുകടത്തിയത്

MediaOne Logo

Web Desk

  • Published:

    17 Dec 2021 5:24 PM GMT

താമസരേഖകൾ ഇല്ലാത്ത മഡഗാസ്‌ക്കർ പൗരന്മാരെ കുവൈത്ത്  നാടുകടത്തി
X

താമസരേഖകൾ ഇല്ലാതിരുന്ന നൂറിലേറെ മഡഗാസ്‌ക്കർ പൗരന്മാരെ കുവൈത്ത് ചാർട്ടർ വിമാനത്തിൽ നാട്ടിലേക്കയച്ചു. കോവിഡ് പശ്ചാത്തലത്തിൽ മഡഗാസ്കർ വിമാനത്താവളം അടച്ചതിനാൽ ഒരു വർഷത്തലേറെയായി കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയായിരുന്നവരെയാണ് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചത്.

താമസ നിയമലംഘനത്തിന് അറസ്റ്റിലായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 118 മഡഗാസ്കർ പൗരന്മാരെയാണ് കുവൈത്ത് വ്യോമയാന വകുപ്പ് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാടുകടത്തിയത്. മഡഗാസ്കറിന് കുവൈത്തിൽ എംബസിയില്ല. കോവിഡ് പശ്ചാത്തലത്തിൽ അവിടെ വിമാനത്താവളം അടച്ചതിനാൽ ഒരുവർഷമായി കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയായിരുന്നു ഇവർ .

ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് വ്യോമയാന വകുപ്പ് യാത്രാ സൗകര്യം ഏർപ്പെടുത്തിയത്. പല രാജ്യങ്ങളും താമസാനിയമലംഘനത്തെ തുടർന്ന് തിരിച്ചയക്കപെടുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട് . കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന മുൻനിർത്തിയാണ് കുവൈത്ത് ഇത്തരം തൊഴിലാളികൾക്ക് ദീർഘനാൾ പരിചരണം നൽകുന്നത് കുവൈത്തിലെ ജയിലുകളിൽ സ്ഥല പരിമിതി അനുഭവപ്പെടുന്നതിന് പ്രധാനകാരണമായി ചൂണ്ടികാകാണിക്കപ്പെടുന്നതും ആളുകളെ കൃത്യസമയത്തു തിരിച്ചയക്കാൻ സാധിക്കാത്തതാണ്

TAGS :

Next Story