കോവാക്‌സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക്പ്രവേശനം സാധ്യമാക്കാൻ ചർച്ച തുടരുന്നതായി ഇന്ത്യൻ അംബാസഡർ

കോവാക്‌സിൻ സ്വീകരിച്ചവരുടെ വിവര ശേഖരണത്തിനായി എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-25 16:12:03.0

Published:

25 Nov 2021 4:06 PM GMT

കോവാക്‌സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക്പ്രവേശനം സാധ്യമാക്കാൻ ചർച്ച തുടരുന്നതായി ഇന്ത്യൻ അംബാസഡർ
X

കോവാക്‌സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് പ്രവേശനം സാധ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി ചർച്ച തുടരുന്നതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. കോവാക്‌സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചതായും അംബാസഡർ അറിയിച്ചു. ഇന്ത്യൻ എംബസ്സിയുടെ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവാക്‌സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

കുവൈത്ത് അംഗീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിൽ കോവാക്‌സിൻ ഇല്ലാത്തതിനാൽ ഇത് സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് തിരിച്ചു വരാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് സംബന്ധിച്ച് പ്രവാസികളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ വന്ന സാഹചര്യത്തിൽ ഇത്തവണ ഓപ്പൺ ഹൗസിലെ അജണ്ടകളിൽ ഒന്നായി കോവാക്‌സിൻ ഉൾപ്പെടുത്തിയിരുന്നു. കോവാക്‌സിൻ സ്വീകരിച്ചവരുടെ വിവര ശേഖരണത്തിനായി എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. എംബസ്സി വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ചാണ് വിവരങ്ങൾ നൽകേണ്ടത്. പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നത് വൈകുന്ന വിഷയവും ഓപ്പൺ ഹൗസിൽ ചർച്ച ചെയ്തു. പൊലീസ് വെരിഫിക്കേഷൻ ഉൾപ്പെടെ സ്വാഭാവിക നടപടിക്രമങ്ങൾക്ക് സമയം ആവശ്യമാണെന്നും കാലാവധി അവസാനിക്കുന്നതിനു മൂന്നു മാസം മുമ്പെങ്കിലും പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

TAGS :

Next Story