കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്ക് പുതിയ ചുമതല; കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകും
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡറായ ഡോ. ആദർശ് സ്വൈക കെനിയയിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറാകും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, പ്രത്യേകിച്ചും കിഴക്കൻ ആഫ്രിക്കയിലെ ഇന്ത്യയുടെ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം. കെനിയയുമായി രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ തലങ്ങളിൽ ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ട്.
കുവൈത്തിലെ ഇന്ത്യയുടെ അംബാസഡർ എന്ന നിലയിൽ, ഡോ. സ്വൈക ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. സാമ്പത്തിക, വ്യാപാര സഹകരണം, വിദ്യാഭ്യാസം, ആരോഗ്യം, കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിൽ ഒന്നായ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം എന്നിവയിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Adjust Story Font
16

