Quantcast

കുവൈത്തിൽ മയക്കുമരുന്ന് വേട്ട; രണ്ട് നിയമവിരുദ്ധ താമസക്കാർ പിടിയിൽ

അഞ്ച് ലക്ഷം കാപ്റ്റഗൺ ഗുളികകളും ഒരു ലക്ഷം ലിറിക്ക മരുന്നുകളും ആയുധങ്ങളും പിടികൂടി

MediaOne Logo

Mufeeda

  • Published:

    30 Sept 2025 5:03 PM IST

Drug bust in Kuwait; Two illegal residents arrested
X

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് നിയമവിരുദ്ധ താമസക്കാരിൽ നിന്ന് വൻ തോതിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. അഞ്ച് ലക്ഷം കാപ്റ്റഗൺ ഗുളികകളും ഒരു ലക്ഷം ലിറിക്ക മരുന്നുകളുമാണ് പിടിച്ചെടുത്തത്. വൻതോതിലുള്ള ലഹരി ഉത്പന്നങ്ങൾ കുവൈത്തിലേക്ക് കയറ്റുമതി ചെയ്തതായി അയൽ രാജ്യത്ത് നിന്ന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണം മുമ്പ് ലഹരിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികളിലേക്ക് എത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ സാൽമിയ മേഖലയിൽ നടത്തിയ റൈഡിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തൈമിയയിലെ അവരുടെ താമസസ്ഥലത്തും പരിശോധന നടന്നു. അവിടെ നിന്ന് മയക്കുമരുന്നുകളും ആയുധങ്ങളും കണ്ടെടുത്തു.

ലഹരിക്കടത്തിനും വ്യാപാരത്തിനുമെതിരെ കടുത്ത നിലപാട് തുടരുമെന്നും ലഹരികളിൽ നിന്ന് രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്ത് സുരക്ഷാസേനയുടെ ജാഗ്രതയും കാര്യക്ഷമയതയുമാണ് ഈ ഓപ്പറേഷനിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

TAGS :

Next Story