Quantcast

സ്‌പോൺസറുടെ കാറിൽ മയക്കുമരുന്ന് വിതരണം: ഹവല്ലിയിൽ ഇന്ത്യൻ ഹൗസ് ഡ്രൈവർ പിടിയിൽ

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ കുവൈത്തിൽ കർശനമാണ്

MediaOne Logo

Web Desk

  • Published:

    27 Sept 2025 6:09 PM IST

സ്‌പോൺസറുടെ കാറിൽ മയക്കുമരുന്ന് വിതരണം: ഹവല്ലിയിൽ ഇന്ത്യൻ ഹൗസ് ഡ്രൈവർ പിടിയിൽ
X

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിതരണം നടത്തുന്ന ഇന്ത്യൻ ഹൗസ് ഡ്രൈവറെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സ്‌പോൺസറുടെ അറിവില്ലാതെയാണ് ഇയാൾ ഇത് ചെയ്തിരുന്നത്. ഡ്രൈവർ ഹെറോയിൻ വിൽക്കാൻ സ്‌പോൺസറുടെ കാറാണ് ഉപയോഗിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഉപഭോക്താക്കൾക്ക് ഒരു വെബ്സൈറ്റിൽ മയക്കുമരുന്നുകളുടെ വിവരങ്ങൾ കൈമാറി, നിശ്ചിത സ്ഥലങ്ങളിൽ പണം നിക്ഷേപിക്കാൻ പറയുന്നതായിരുന്നു ഇയാളുടെ പതിവുരീതി. അറസ്റ്റിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ഇയാളെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റിന് കൈമാറി. രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾക്കായുളള സ്വകാര്യസ്വത്തുക്കളുടെ ഉപയോഗവും നിർത്തലാക്കാൻ ഇടപെടലുകൾ നടക്കുന്നുണ്ട്. ജാഗ്രതയോടെ നടത്തുന്ന സുരക്ഷാനീക്കങ്ങൾക്കുള്ള ഫലമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story