Quantcast

അനധികൃത റെസ്റ്റോറന്റ്; കുവൈത്തില്‍ എട്ട് പ്രവാസികൾ പിടിയിൽ

റെയ്ഡില്‍ 489 മദ്യക്കുപ്പികളും 218 കിലോഗ്രാം പന്നിയിറച്ചിയും പിടിച്ചെടുത്തു.

MediaOne Logo

Web Desk

  • Published:

    30 Sept 2023 11:40 PM IST

Eight expatriates arrested in Kuwait for Unauthorized restaurant
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ എട്ട് പ്രവാസികളെ പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ നടത്തുന്ന റെസ്റ്റോറന്റ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 489 മദ്യക്കുപ്പികളും 218 കിലോഗ്രാം പന്നിയിറച്ചിയും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.



TAGS :

Next Story