കുവൈത്തിൽ വൈദ്യുതി നിയന്ത്രണം തുടരും
മൂന്ന് മണിക്കൂറിൽ കൂടാത്ത രീതിയിലായിരിക്കും വൈദ്യുതി തടസപ്പെടുക

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഉയർന്ന ഉപഭോഗവും ഉൽപാദന യൂണിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. റൗദത്തൈൻ, അബ്ദാലി, വഫ്ര, മിൻ അബ്ദുല്ല, സുബ്ഹാൻ, സുലൈബിയ, അൽ റായ്, ഷുവൈഖ് ഇൻഡസ്ട്രിയൽ തുടങ്ങിയ മേഖലകളിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തും. മൂന്ന് മണിക്കൂറിൽ കൂടാത്ത രീതിയിലായിരിക്കും വൈദ്യുതി തടസമുണ്ടാവുക എന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പൊതു ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു . വേനൽക്കാല വൈദ്യുതി അമിത ഉപയോഗം നിയന്ത്രിക്കാനാണ് ഈ നടപടികൾ.
Next Story
Adjust Story Font
16

