Quantcast

ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക്സ് വിസ: ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കി

കുവൈത്ത് അടക്കം അഞ്ച് രാജ്യങ്ങളിലെ തീർത്ഥാടകർക്കാണ് വിരലടയാളം നിര്‍ബന്ധമാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-02 20:16:50.0

Published:

2 Dec 2022 6:03 PM GMT

ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക്സ് വിസ: ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കി
X

കുവൈത്തില്‍ നിന്നുമുള്ള ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക്സ് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കി. ഇത് സംബന്ധമായ ഉത്തരവ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് അടക്കം അഞ്ച് രാജ്യങ്ങളിലെ തീർത്ഥാടകർക്കാണ് വിരലടയാളം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇ വിസ അപേക്ഷകര്‍ സൗദി വിസ ബയോ ആപ്പ് വഴിയാണ് ഫിംഗർപ്രിന്റ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. നേരത്തെ ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിരുന്നു .

TAGS :

Next Story