Quantcast

'നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥര്‍'; കുവൈത്ത് ഉപപ്രധാനമന്ത്രി

പുതുതായി ചുമതലയേറ്റ 762 ബ്രിഗേഡിയർമാര്‍ക്ക് കുവൈത്ത് അമീറും കിരീടാവകാശിയും ആശംസകള്‍ നേര്‍ന്നു

MediaOne Logo

Web Desk

  • Updated:

    2023-05-12 17:11:48.0

Published:

12 May 2023 10:39 PM IST

Kuwait, Sheikh Sabah Khalid Al-Hamad Al-Sabah, കുവൈത്ത് ഉപപ്രധാനമന്ത്രി, കുവൈത്ത്
X

കുവൈത്ത് സിറ്റി: ഏത് വിഷയത്തിലായാലും നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്. കഴിഞ്ഞ ദിവസം നടന്ന എം.ഒ.ഐ ഓഫീസർമാരുടെ പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അഭിമുഖീകരിക്കുന്ന അപകടങ്ങളും വെല്ലുവിളികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്ക് കാര്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച ഓഫീസർമാരെ അഭിനന്ദിച്ച ശൈഖ് തലാൽ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി. പുതുതായി ചുമതലയേറ്റ 762 ബ്രിഗേഡിയർമാര്‍ക്ക് കുവൈത്ത് അമീറും കിരീടാവകാശിയും ആശംസകള്‍ നേര്‍ന്നു.

TAGS :

Next Story