Quantcast

കുവൈത്തില്‍ താമസ നിയമം ലംഘിച്ച പ്രവാസികള്‍ പിടിയിൽ

MediaOne Logo

Web Desk

  • Published:

    30 Jun 2023 3:15 PM IST

Expatriate arrest Kuwait
X

കുവൈത്തില്‍ താമസ നിയമം ലംഘിച്ച പ്രവാസികള്‍ പിടിയിലായി. കഴിഞ്ഞ ദിവസം ഫർവാനിയയിലും ഹവല്ലിയിലും നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ പിടികൂടിയത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത് . അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തി നടപടി എടുക്കുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുകയും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. തിരച്ചലില്‍ പിടികൂടുന്നവരെ രാജ്യത്ത് തിരികെ പ്രവേശിക്കുവാന്‍ സാധ്യമാകാത്ത വിധത്തില്‍ നാട് കടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ വൻതോതിൽ മദ്യവും മയക്കുമരുന്നുമായി മൂന്ന് സഹോദരങ്ങളെ പിടികൂടി. ഇവരുടെ കയ്യില്‍ നിന്നും തോക്കുകളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

TAGS :

Next Story