Quantcast

കുവൈത്തിലെ അംഘറ ഫാക്ടറിയിൽ തീപിടുത്തം; ഏഴ് അ​ഗ്നിശമനസേനാ സംഘങ്ങൾ ചേർന്ന് തീയണച്ചു

സംഭവത്തിൽ ആർക്കും പരിക്കില്ല

MediaOne Logo

Web Desk

  • Published:

    3 Nov 2025 4:23 PM IST

Fire breaks out at Anghara factory in Kuwait; Seven fire brigade teams put out the fire
X

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘറ ഫാക്ടറിയിലുണ്ടായ തീപിടുത്തം ഏഴ് അഗ്നിശമനസേനാ സംഘങ്ങൾ ചേർന്ന് നിയന്ത്രണവിധോയമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഫാക്ടറിയിൽ അലുമിനിയം, ഫൈബർവസ്തുക്കൾ, ലിഥിയം എന്നിവ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിന്റെ തീവ്രത വർധിപ്പിച്ചത്. ഫയർ ഫോഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഒമർ അബ്ദുൽ അസീസ് ഹമദിന്റെയും ജഹ്‌റ ഗവർണറേറ്റിലെ ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഹുസൈൻ അബ്ദുല്ലയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടത്തിയത്.

TAGS :

Next Story