കുവൈത്തിൽ ആദ്യ ജിയോളജിക്കൽ പാർക്ക് പ്രഖ്യാപിച്ചു
വിജ്ഞാനവും വിനോദവും ഒരുമിക്കുന്ന പദ്ധതി ഡിസംബറിൽ തുറക്കും

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രകൃതി സൗന്ദര്യവും ഭൂമിശാസ്ത്രപരമായ പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനായി രാജ്യത്തെ ആദ്യത്തെ ജിയോളജിക്കൽ പാർക്ക് പ്രഖ്യാപിച്ചു. ഡിസംബർ അവസാനത്തോടെ പദ്ധതി പൊതുജനങ്ങൾക്കായി തുറന്നു നൽകും. കുവൈത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെ അടുത്തറിയാൻ സന്ദർശകർക്ക് അവസരം നൽകുന്നതാണ് പദ്ധതി. ശാസ്ത്രീയ പഠനം, ഗവേഷണം, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം എന്നിവയുടെ ഒരു സംയോജിത കേന്ദ്രമായിട്ടാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര ജിയോപാർക്കുകളുടെ ശൃംഖലയിൽ കുവൈത്തിനും ഇടം ലഭിക്കും. കൂടാതെ രാജ്യത്തിന്റെ സുസ്ഥിര വിനോദസഞ്ചാര കാഴ്ചപ്പാടിനും, പാരിസ്ഥിതിക വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഇത് ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്.
Next Story
Adjust Story Font
16

