Quantcast

'ഫ്‌ലോറെൻസ് ഫിയസ്റ്റ-2023'; അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    5 May 2023 7:45 AM IST

international-nurses-day-
X

ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്, അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം ആഘോഷിക്കുന്നു. അബ്ബാസിയ ആസ്‌പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ 'ഫ്‌ലോറെൻസ് ഫിയസ്റ്റ-2023' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ ഇന്ത്യൻ അംബാസിഡർ ഡോ.ആദർശ് സൈ്വക, ഫാ.ഡേവിസ് ചിറമേൽ, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിങ് വിഭാഗം മേധാവികൾ എന്നിവർ പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനവും കലാ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ജില്ലയിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം മേയ് ഏഴിന് നടക്കും. പൂർണമായും അംഗങ്ങൾ സ്വരൂപിച്ച തുക കൊണ്ടാണ് പ്രളയത്തിൽ നഷ്ടം സംഭവിച്ചയാൾക്ക് ഭവന നിർമ്മാണം പൂർത്തിയാക്കിയത്. വാർത്തസമ്മേളനത്തിൽ ബിബിൻ ജോർജ്, രാജലക്ഷ്മി ശൈമേഷ്, ജോബി ഐസക്, ഗിരീഷ് കെ.കെ, ഷൈജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

TAGS :

Next Story