Quantcast

പരിശോധനകളും കൺസൾട്ടേഷനും സൗജന്യം; ഫർവാനിയയിൽ ഒക്ടോബർ 16-ന് മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ്

എം.ഇ.എസ് കുവൈത്തിന്റെയും ബദർ മെഡിക്കൽ സെന്ററിന്റെയും സംയുക്ത നേതൃത്വത്തിലാണ് ക്യാമ്പ്

MediaOne Logo

Gulf Desk

  • Published:

    12 Oct 2026 1:11 PM IST

Free check-ups and consultations; medical screening camp in Farwaniya on October 16.
X

കുവൈത്ത് സിറ്റി : എം.ഇ.എസ് കുവൈത്തിന്റെയും ബദർ മെഡിക്കൽ സെന്ററിന്റെയും സംയുക്ത നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഫർവാനിയയിലെ ബദർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, രക്തസമ്മർദം, ടോട്ടൽ കൊളസ്‌ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പരിശോധനകൾ ഉൾപ്പെടെ അഞ്ച് പ്രധാന പരിശോധനകൾ സൗജന്യമായി ലഭിക്കും. കൂടാതെ, ജനറൽ പ്രാക്ടീഷണർ, ഓർത്തോപീഡിക്, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഈ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ തുടർ കൺസൾട്ടേഷൻ 10 ദിവസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. രജിസ്ട്രേഷനും വിവരങ്ങൾക്കും 65997088, 97298588, 67779379 നമ്പറുകളിൽ ബന്ധപ്പെടാം.

TAGS :

Next Story