പശ്ചിമേഷ്യയുടെ കമ്പ്യൂട്ടര്‍ ഹബ്ബാവാന്‍ കുവൈത്ത്; ഗൂഗിള്‍ ഡാറ്റാ സെന്‍ററുകള്‍ ഉടന്‍ ആരംഭിക്കും

കൂടുതൽ ഭാഗങ്ങളിൽ ഡാറ്റ സെൻറർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നേരത്തെ ഗൂഗിൾ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-16 17:01:47.0

Published:

16 Sep 2021 5:01 PM GMT

പശ്ചിമേഷ്യയുടെ കമ്പ്യൂട്ടര്‍ ഹബ്ബാവാന്‍ കുവൈത്ത്; ഗൂഗിള്‍ ഡാറ്റാ സെന്‍ററുകള്‍ ഉടന്‍ ആരംഭിക്കും
X

പശ്ചിമേഷ്യയിലെ ക്ലൗഡ്​ സേവനങ്ങൾക്കായി ഗൂഗിൾ കുവൈത്തിൽ ഡാറ്റ സെൻറർ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച്​ കുവൈത്ത്​ വാർത്താവിനിമയ മന്ത്രാലയവും ഗൂഗിൾ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മേഖലയിലെ കമ്പ്യൂട്ടർ ഹബ്ബായി മാറുന്നതോടെ കുവൈത്തിന്​ നിരവധി നേട്ടങ്ങളുണ്ട്​. അതിവേഗം ഡിജിറ്റൽവത്​കരണ പദ്ധതികൾ നടപ്പാക്കുന്ന കുവൈത്തിലെ വിവര വിനിമയ മേഖലയുടെ വികസനത്തിന്​ വേഗം കൈവരാൻ സഹായിക്കുന്നതാണ്​ ഡാറ്റ സെൻറർ. ഇത് വഴി ​ നിരവധി തൊഴിലവസരങ്ങളും ഉണ്ടാകും. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലൗഡ്​ സേവനങ്ങൾക്കായി ആശ്രയിച്ചിരുന്നത്​ അയർലാൻഡിലെ ഡാറ്റ സെൻറർ ആയിരുന്നു. ഏറ്റവും ആധുനികമായ ഡാറ്റ സെൻറർ ആണ്​ ഗൂഗിൾ കുവൈത്തിൽ തയാറാക്കാൻ ഒരുങ്ങുന്നത്​.

കൂടുതൽ ഭാഗങ്ങളിൽ ഡാറ്റ സെൻറർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നേരത്തെ ഗൂഗിൾ അറിയിച്ചിരുന്നു. രാഷ്​ട്രീയ സ്ഥിരതയും സുരക്ഷിതമായ അന്തരീക്ഷവും അന്തർദേശീയ സംവിധാനങ്ങളുമായി ചേർന്നുനിന്നുള്ള കുവൈത്തി​ന്റെ പ്രവർത്തന പാരമ്പര്യവുമാണ്​ ഡാറ്റ സെൻററിനായി കുവൈത്തിനെ പരിഗണിക്കാൻ പ്രേരിപ്പിച്ചതെന്നാണ്​ വിലയിരുത്തൽ. ഗൂഗിൾ മാനേജ്​മെൻറ്​ ടൂളുകൾ, ഡാറ്റ സംഭരണം, കമ്പ്യൂട്ടിങ്​, ഡാറ്റ അനലിറ്റിക്​സ്​, മെഷിൻ ലേണിങ്​ തുടങ്ങി നിരവധി മോഡുലാർ ക്ലൗഡ്​ സേവനങ്ങളാണ്​ ഗൂഗിൾ നൽകുന്നത്​. കുവൈത്ത് സെന്റർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story