Quantcast

ഗൾഫ് മാധ്യമം- മെഡി എക്സ് മെഡിക്കൽ കെയർ ക്വിസ് മത്സരം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഓഗസ്റ്റ് 11 മുതൽ 20 വരെ സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ നിരവധി പേരായിരുന്നു പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    22 Oct 2022 11:33 PM IST

ഗൾഫ് മാധ്യമം- മെഡി എക്സ് മെഡിക്കൽ കെയർ ക്വിസ് മത്സരം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
X

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം മെഡ് എക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓഗസ്റ്റ് 11 മുതൽ 20 വരെ സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ നിരവധി പേരായിരുന്നു പങ്കെടുത്തത്.

ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടാണ് ഓരോ ദിവസത്തെയും വിജയികളെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ ഗൾഫ് മാധ്യമം റീജിണല്‍ മാനേജര്‍ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ വി.പി മുഹമ്മദലി മുഖ്യാതിഥിയായിരുന്നു.സി.കെ.നജീബ് സ്വാഗതവും എസ് .പി. നവാസ് നന്ദിയും പറഞ്ഞു. അനീഷ് മോഹൻ,പി.ടി. ശരീഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.

TAGS :

Next Story