Quantcast

കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാര്‍

MediaOne Logo

Web Desk

  • Published:

    28 Sept 2023 7:53 AM IST

Hackers
X

കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാര്‍ വെബ്സൈറ്റുകളിൽ വിൽപ്പനക്ക് വെച്ചതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് സാമ്പത്തിക മന്ത്രാലയത്തിലെ ഒരു സിസ്റ്റം ഹാക്കർമാരുടെ ആക്രമണത്തിന് വിധേയമായത്. 15 ബിറ്റ്‌കോയിനുകള്‍ക്കാണ് വിവരങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

ആവശ്യമായ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ ഡാറ്റ പരസ്യപ്പെടുത്തുമെന്ന് ഹാക്കർ പ്രഖ്യാപിച്ചു. ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോർന്നിട്ടില്ലെന്നും പ്രധാനപ്പെട്ട വിവരങ്ങളൊന്നും തന്നെ ഹാക്കർമാരുടെ കയ്യിലില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story