Quantcast

ഫ്ലെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് ആരോഗ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-11-22 06:01:16.0

Published:

22 Nov 2023 5:39 AM GMT

Ministry of Health
X

ഫ്ലെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രലായം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ-അവദി അറിയിച്ചു.

പാര്‍ലിമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ചയോടെ ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങള്‍ നിലവിലുള്ളത്.

ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും, നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story