Quantcast

കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കും

MediaOne Logo

Web Desk

  • Published:

    7 July 2023 11:11 AM IST

Summer in Kuwait
X

കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ താപനില രേഖപ്പെടുത്തുന്നത്. അതിനിടെ വെള്ളിയാഴ്ച താപനില 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു.

വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത, മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ ആയിരിക്കും. കടുത്ത ചൂട് ആയിരിക്കും ഈ ദിവസങ്ങളില്‍ അനുഭവപ്പെടുക. രാജ്യത്ത് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മാസമാണ്.

TAGS :

Next Story