Quantcast

ഐസിഎഫ് ഫർവാനിയ ഗാർഡൻ യൂണിറ്റ് സമ്മേളനം സമാപിച്ചു

'ദേശാന്തരങ്ങളിൽ ഇരുന്ന് ദേശം പണിയുന്നവർ' എന്നാണ് പ്രമേയം

MediaOne Logo

Web Desk

  • Published:

    10 Nov 2024 5:36 PM IST

ICF Farwaniya Garden Unit conference
X

കുവൈത്ത് സിറ്റി: 'ദേശാന്തരങ്ങളിൽ ഇരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐസിഎഫ് ഫാർവാനിയ ഗാർഡൻ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. അഷറഫ് സികെ അധ്യക്ഷത വഹിച്ച സമ്മേളനം ഷബീർ സാസ്‌കോ ഉദ്ഘാടനം ചെയ്തു. സുബൈർ പെരുമ്പട്ട എസ്‌വൈഎസ് പ്ലാറ്റിനം ജൂബിലി പ്രമേയവും ബഷീർ മടവൂർ ഐസിഎഫ് സമ്മേളന പ്രമേയവും അവതരിപ്പിച്ചു.

അബ്ദുല്ല വടകര, ഹാരിസ് പുറത്തീൽ, ഗഫൂർ ഇടതുരുത്തി എന്നിവർ സംസാരിച്ചു. റിഫാഇീ കെയർ പദ്ധതി വിശദീകരണ ഡോക്യുമെന്ററി പ്രദർശനം സമ്മേളന വേദിയിൽ നടത്തി. സലാം ക്ലാരി, അഷറഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story