Quantcast

ഐസിഎഫ് സാൽമിയ റീജിയൻ വിദ്യാർത്ഥികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 March 2025 9:35 PM IST

ഐസിഎഫ് സാൽമിയ റീജിയൻ വിദ്യാർത്ഥികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
X

കുവൈത്ത് സിറ്റി : ഐസിഎഫ് സാൽമിയ റീജിയൻ വിദ്യാർത്ഥികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലഹരി പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ, സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ധാർമിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഐസിഎഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തേഞ്ചേരി പറഞ്ഞു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന വിദ്യാർത്ഥികൾക്കായുള്ള കാര്യങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജിയൻ പ്രസിഡന്റ് ഇബ്രാഹീം മുസ്ലിയാർ അധ്യക്ഷനായി. ശിഹാബ് വാണിയന്നൂർ, ശമീർ മുസ്ലിയാർ, അബ്ദുൽ ഖാദിർ എടക്കര എന്നിവർ നേതൃത്വം നൽകി.

സാൽമിയ ഗാർഡനിൽ നടന്ന പരിപാടിയിൽ ജാഫർ സ്വദിഖ് വള്ളുവബ്രം സ്വാഗതവും, അബൂബക്കർ ഹിമമി നന്ദിയും പറഞ്ഞു. സാൽമിയ റീജിയനിലെ വിദ്യാർത്ഥികൾക്ക് നടത്തിയ ഖുർആൻ പാരായാണ മത്സരത്തിൽ കിഡ്‌സ് വിഭാഗത്തിൽ അഹ്‌മദ് ശുഐബ്, ഫാത്തിമ മിൻഹാ, സബ്ജൂ നിയർ വിഭാഗത്തിൽ ഹംദാൻ, ഫാത്തിമ ജാബിർ, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റബീഹ്, ഫനാൻ ഫഹദ്, സീനിയർ വിഭാഗത്തിൽ മുഹമ്മദ് നാജിൻ, മിൻഹ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി. പ്ലസ്ടു വിഭാഗത്തിൽ മുഹമ്മദ് ശാഫി പ്രത്യേക സമ്മാനത്തിന് അർഹനായി. വിജയികൾകുള്ള സമ്മാന ദാനം ഹാഷിം തളിപ്പറമ്പ്, മുസ്തഫ സഖാഫി എന്നിവർ നിർവഹിച്ചു.

TAGS :

Next Story