Quantcast

അനധികൃത ചികിത്സ; കോസ്‌മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    27 Dec 2023 9:09 AM IST

അനധികൃത ചികിത്സ; കോസ്‌മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
X

കുവൈത്തില്‍ അനധികൃതമായി ചികിൽസ നടത്തിയ കോസ്‌മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. അനധികൃതമായി പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ സംഭവം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്ക് അടച്ചുപൂട്ടാനും ഡോക്ടറെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

TAGS :

Next Story