ഇന്ത്യ, കുവൈത്ത് എയർ ബബിൾ കരാറായി; ഇന്ത്യയിൽനിന്ന് ആദ്യ വിമാനം നാളെ
ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്

ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് അനുവദിച്ച് കുവൈത്ത് വ്യോമയാന വകുപ്പ്. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിെട്ടടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് അയച്ച കത്തിൽ നിർദേശിച്ചു. ഇതനുസരിച്ച് ആദ്യ വിമാനം വ്യാഴാഴ്ചയുണ്ടാകും. കൊച്ചിയിൽനിന്നാണ് ആദ്യ വിമാനം. 1,15,000 രൂപ മുതൽക്കാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്.
Next Story
Adjust Story Font
16

