Quantcast

ഇന്ത്യന്‍ പടക്കപ്പലുകള്‍ കുവൈത്തില്‍; പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുവാന്‍ അവസരം

ഇരു രാജ്യങ്ങളുടെയും നാവികസേനാ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പല്‍ കുവൈത്തിലെത്തിയത്

MediaOne Logo

Web Desk

  • Published:

    6 Oct 2022 12:05 AM IST

ഇന്ത്യന്‍ പടക്കപ്പലുകള്‍ കുവൈത്തില്‍; പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുവാന്‍ അവസരം
X

കുവൈത്ത് സിറ്റി: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലുകള്‍ കുവൈത്തില്‍. ഇരു രാജ്യങ്ങളുടെയും നാവികസേനാ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പല്‍ കുവൈത്തിലെത്തിയത്.ഒക്ടോബര്‍ ആറു വരെ കപ്പലുകള്‍ കുവൈത്ത് തീരത്ത് തുടരും.

നാവിക സേനാ പടക്കപ്പലായ ഐഎൻഎസ് ടിഐആർ‍, ഐ.എന്‍ .എസ് സുജാത, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐസിജിഎസ് സാരഥി കപ്പലുകളാണ് പ്രതിരോധ സുരക്ഷാ സഹകരണത്തിന്‍റെ ഭാഗമായി ഷുവൈഖ് തുറമുഖത്ത് എത്തിയത്. കുവൈത്ത് നാവികസേന ഉദ്യോഗസ്ഥര്‍, തുറമുഖ അതോറിറ്റി, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, വിവിധ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലുകളെ സ്വീകരിച്ചു.കേഡറ്റ് പരിശീലന കപ്പലായ ഐഎൻഎസ് ടിഐആർ പൈറസി വിരുദ്ധ ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

തദ്ദേശീയമായി നിർമ്മിച്ച ഓഫ്‌ഷോർ പട്രോൾ കപ്പലായ ഐഎൻഎസ് സുജാത ഫ്ളീറ്റ് സപ്പോർട്ട് ഓപ്പറേഷനുകൾ, സഹായ ദൗത്യങ്ങൾ, ഓഫ്‌ഷോർ പട്രോളിംഗ്, സമുദ്ര നിരീക്ഷണം, എസ്കോർട്ട് ഡ്യൂട്ടി എന്നീ ദൗത്യങ്ങളാണ് പ്രധാനമായും നടത്തുന്നത് . കടലിലെ രക്ഷാപ്രവർത്തനവും തിരച്ചിലും പട്രോളിംഗുമാണ് ഐസിജിഎസ് സാരഥിയുടെ മുഖ്യ ദൌത്യം. നാല് ദിവസം കപ്പലുകള്‍ കുവൈത്ത് തീരത്ത് തുടരും. പൊതുജനങ്ങള്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ഇന്ത്യന്‍ എംബസ്സി ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ സിവില്‍ ഐ.ഡിയും എംബസ്സിയില്‍ നിന്നും ലഭിച്ച ഇമെയില്‍ പകര്‍പ്പും കയ്യില്‍ കരുതണമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.

TAGS :

Next Story