Quantcast

കൃത്രിമ വിലക്കയറ്റം തടയുന്നതിനായി പരിശോധനകല്‍ കര്‍ശനമാക്കും

MediaOne Logo

Web Desk

  • Published:

    20 March 2022 6:25 AM GMT

കൃത്രിമ വിലക്കയറ്റം തടയുന്നതിനായി പരിശോധനകല്‍ കര്‍ശനമാക്കും
X

കൃത്രിമ വിലക്കയറ്റം തടയുന്നതിനായി വിപണിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റമദാനില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണസംഘം രാജ്യത്തെ മാര്‍ക്കറ്റുകളില്‍ പര്യടനം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അവശ്യസാധനങ്ങളുടെ വിലകയറ്റം തടഞ്ഞു നിര്‍ത്താന്‍ മന്ത്രിസഭയുടെ പ്രത്യേക നിര്‍ദേശപ്രകാരം നടപടികള്‍ കര്‍ശനമാക്കിയതായി വാണിജ്യ മന്ത്രാലയ ആക്ടിങ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ എന്‍സി പറഞ്ഞു. റമദാന് മുന്നോടിയായി വിപണിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മന്ത്രിസഭ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. മന്ത്രാലയത്തിന്റെ സൂപ്പര്‍വൈസറി ടീമുകള്‍ പൂര്‍ണ്ണ ശേഷിയില്‍ ഫീല്‍ഡില്‍ സജീവമാണ്. കൃത്രിമമായ വിലവര്‍ധനയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും മാര്‍ക്കറ്റ് വാച്ച് കാമ്പയിന്‍ തുടരുന്നുണ്ട്.

നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടുന്ന തരത്തിലുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story